- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട് മെഡിക്കല്‍ പ്രവേശനം; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്
തമിഴ്‌നാട് മെഡിക്കല്‍ പ്രവേശനം; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്
ചെന്നൈ: തമിഴ്‌നാട് മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്. ഇതുവരെയായി 63,475 അപേക്ഷകള്‍ ലഭിച്ചു. ജൂണ്‍ ആറിനാണ് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. ഇത്തവണ നീറ്റ് ഫലം പുറത്തുവരുന്നതിനുമുന്‍പുതന്നെ അപേക്ഷ ക്ഷണിച്ചിരുന്നു. തമിഴ്‌നാട്ടില്‍ 36 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുണ്ട്.
ഇതിനുപുറമേ സ്വകാര്യ മെഡിക്കല്‍ സര്‍വകലാശാലകള്‍, സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ എന്നിവയുള്‍പ്പെടെ എംബിബിഎസിന് 9,200 സീറ്റുകളാണുള്ളത്. സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 11,350 ബിഡിഎസ് സീറ്റുകളുണ്ട്. നീറ്റ് പരീക്ഷാമികവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
തമിഴ്‌നാട് എന്‍ജിനിയറിങ് പ്രവേശനം: റാങ്ക് പട്ടിക ജൂണ്‍ 27-ന്
ചെന്നൈ: തമിഴ്നാട്ടില്‍ എന്‍ജിനിയറിങ് കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക 27-ന് പുറത്തുവിടും. 26 വരെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തും. വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ 28 മുതല്‍ ജൂലായ് രണ്ടുവരെ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തും.ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) ഈ വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കാത്ത സാഹചര്യത്തില്‍ പ്രവേശനകൗണ്‍സിലിങ് തീയതികള്‍ പ്രഖ്യാപിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സാങ്കേതിക വിദ്യാഭ്യാസഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞവര്‍ഷം എന്‍ജിനീയറിങ് കൗണ്‍സിലിങ് ജൂലായ് 22 മുതല്‍ സെപ്റ്റംബര്‍ 11 വരെയായിരുന്നു.