- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കളയില്‍ ജോലി ചെയ്യവെ വീടിനകത്ത് കയറിയ നായ വയോധികയുടെ തുടയില്‍ കടിച്ചു; വിഴിഞ്ഞത്ത് തെരുവുനായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ തെരുവുനായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. സൗണ്ട്‌സ് സിസ്റ്റം കട ഉടമ ഷൈന്‍ (41), ലീല(75) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരും പുല്ലുവിള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.
ലീലയെ വീട്ടിനുള്ളില്‍ കയറിയാണ് നായ ആക്രമിച്ചത്. അടുക്കളയില്‍ ജോലി ചെയ്യവെ വീടിനകത്ത് കയറിയ നായ വയോധികയുടെ തുടയിലാണ് കടിച്ചത്.
രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷൈനിനെ നായ ആക്രമിച്ചത്. ഇയാളുടെ ചെറുവിരലിലും പാദത്തിനടിയിലും ആഴത്തിലുള്ള മുറിവേറ്റു. ഈ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
Next Story