- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറയുടെ മുകളില്‍ നില്ക്കുകയായിരുന്നവരുടെ മേല്‍ ശക്തമായടിച്ച തിരയില്‍ ഫര്ഹാന് കടലിലേക്ക് തെറിച്ചു വീണു; ഏഴര പാറാപ്പള്ളി കടലില്‍ കാണാതായ റൗഫിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
മമ്പറം: ഏഴര പാറാപ്പള്ളി കടലില്‍ കാണാതായ മമ്പറം കായലോട് സ്വദേശി ഫര്ഹാന് റൗഫിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. രാവിലെ ഏഴിന് ആരംഭിച്ച തിരച്ചിലിന് പൊലീസും റവന്യൂ അധികൃതരുമാണ് നേതൃത്വം നല്‍കുന്നത്. കോസ്റ്റല്‍ പൊലീസിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റേയും ബോട്ടുകളാണ് കടലില്‍ തിരച്ചില്‍ നടത്തുന്നത്. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം ഏഴര പാറപ്പള്ളിക്ക് സമീപമുള്ള കടപ്പുറത്ത് എത്തിയതായിരുന്നു. പാറയുടെ മുകളില്‍ നില്‍ക്കുകയായിരുന്ന ഇവരുടെമേല്‍ ശക്തമായടിച്ച തിരയില്‍ ഫര്ഹാന് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും, ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫര്‍ഹാനെ കണ്ടെത്താനായില്ല.
Next Story