- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു
അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു
പാലക്കാട്: പാലക്കാട് തൃത്താല വി കെ കടവില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരന് മുന്നില്‍ പോവുകയായിരുന്ന കാറിനെ അശ്രദ്ധമായി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സ്കൂട്ടറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലോടെ വി കെ കടവ് പള്ളിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വരികയായിരുന്ന മറ്റൊരു സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മേഴത്തൂര്‍, ഉള്ളനൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സ തേടി.
Next Story