മുംബൈ: ഭാണ്ഡുപ്പിലെ 32 നില താമസസമുച്ചയത്തിന്റെ മുകളില്‍ നിന്ന് പെണ്‍കുട്ടി വീണുമരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പെണ്‍കുട്ടിയെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ 15 വയസ്സുകാരനായ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയെന്ന് കരുതിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. പിന്നാലെ തന്നെ 15കാരനെ പോലിസ് അറസ്റ്റ് ചെയ്യുക ആയിരുന്നു.

കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും കെട്ടിടത്തിന്റെ മുകളില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും അതിനിടയില്‍ പിടിച്ചു തള്ളുകയുമായിരുന്നു. പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം മാനസികമായി തളര്‍ന്ന സുഹൃത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആണ്‍സുഹൃത്ത് ആദ്യം മൊഴി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.