മട്ടന്നൂര്‍: കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏഴ്, എട്ട് തീയതികളില്‍ സര്‍വീസ് നടത്തും. ഏഴിന് രാവിലെ എട്ടിന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് 8.50-ന് കണ്ണൂരിലെത്തും. എട്ടിന് രാവിലെ 6.30-ന് പുറപ്പെട്ട് 7.20-ന് കണ്ണൂരിലെത്തും.

കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക് 11-ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 12.15-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 1.05-ന് കൊച്ചയിലെത്തും. നാല്, ആറ് തീയതികളില്‍ കണ്ണൂര്‍-ഹൈദരാബാദ് റൂട്ടിലും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അധിക സര്‍വീസുകളുണ്ടാകും.