- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളില്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയെന്ന് ഡിഇഒ റിപ്പോര്‍ട്ട്; മെഡിക്കല്‍ കോളേജിലെ ഹെഡ് മാസ്റ്ററിനെതിരെ നടപട വരില്ല
കോഴിക്കോട്: എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ റാലിയില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിനായി മെഡിക്കല്‍ കോളജ് ക്യാംപസ് ഗവ. എച്ച്എസ്എസിലെ ഹൈസ്‌കൂള്‍ വിഭാഗത്തിന് പ്രധാന അധ്യാപകന്‍ അവധി നല്‍കിയ സംഭവത്തില്‍ സ്‌കൂളിന് അനുകൂലമായ റിപ്പോര്‍ട്ടുമായി ജില്ലാ വിദ്യാഭ്യാസ ഓഫിസ്(ഡിഇഒ).
സ്‌കൂളില്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് പ്രധാന അധ്യാപകന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയതെന്നാണ് കോഴിക്കോട് ഡിഇഒയുടെ ചുമതലയുള്ള സിറ്റി എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ഡിഡിഇ ഈ റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് ഡയറക്ടര്‍ ആണ് തുടര്‍നടപടിയെടുക്കുക. ഈ റിപ്പോര്‍ട്ട് പ്രകാരം നടപടിക്ക് സാധ്യത കുറവാണ്.
എസ്എഫ്‌ഐക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വിട്ടതെന്നും പൊലീസിനെ വിളിച്ചാലും സഹായിക്കില്ലെന്ന ബോധ്യത്തിലാണ് അങ്ങനെ ചെയ്തതെന്നും പ്രധാന അധ്യാപകനായ ടി.സുനില്‍ തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഇഒ തീരുമാനം വരുന്നത്.