- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതൃ തുല്യനായി സംരക്ഷണം നല്‍കേണ്ട അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ഗൗരവ വിഷയം; വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നിയന്ത്രണത്തിലുള്ള ക്യാംപസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇംഗ്ലീഷ് വിഭാഗം മേധാവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റ്യാടി സ്വദേശി കെ.കെ.കുഞ്ഞഹമ്മദിന്റെ ജാമ്യാപേക്ഷയാണ് തലശ്ശേരി സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദ് തള്ളിയത്.
പിതൃ തുല്യനായി സംരക്ഷണം നല്‍കേണ്ട അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ഗൗരവ വിഷയമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത്ത് കുമാര്‍ വാദിച്ചു. ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാന്റിലായിരുന്നു.
ക്യാമ്പസിലെ ഗവേഷണ വിദ്യാര്‍ഥിനിയെ സ്വന്തം ഓഫീസില്‍ വെച്ചും ഹോട്ടല്‍ മുറിയിലെത്തിച്ചും ബലാത്സംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രൊഫസറെ ഈ മാസം 18 മുതല്‍ സസ്പന്‍ഡ് ചെയ്തതായി സര്‍വ്വകലാശാല വി.സി അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു നടപടി.