- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പിലായ ഭര്‍ത്താവുമായി ശൗചാലയത്തിലെത്തി തീ കൊളുത്തി; ഭാര്യ മരിച്ചു: ഗുരുതരമായി പെള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍
ശൗചാലയത്തിലെത്തി തീ കൊളുത്തി; ഭാര്യ മരിച്ചു: ഗുരുതരമായി പെള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍
മഞ്ചേരി: കിടപ്പിലായ ഭര്‍ത്താവുമായി ശൗചാലയത്തിലെത്തി തീ കൊളുത്തിയ വയോധിക മരിച്ചു. മഞ്ചേരി വട്ടപ്പാറ യാക്യാര്‍തൊടി വള്ളിയാണ് (74) മരിച്ചത്. അഞ്ചുവര്‍ഷമായി കിടപ്പിലായ ഭര്‍ത്താവ് അപ്പുണ്ണിയെ (85) ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പുണ്ണിയെ ശൗചാലയത്തിലെത്തിച്ചശേഷം വള്ളി തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
അപ്പുണ്ണിയുടെ നിലവിളി കേട്ട് മരുമകള്‍ റോഷ്‌നി വീടിന്റെ മുകള്‍നിലയില്‍നിന്ന് ഇറങ്ങി വന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ വള്ളിയുടെ മൃതദേഹം കണ്ടത്. അപ്പുണ്ണി ശൗചാലയത്തില്‍ പൊള്ളലേറ്റ നിലയിലുമായിരുന്നു. റോഷ്‌നി ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ അയല്‍വീട്ടുകാരും പോലീസും ചേര്‍ന്നാണ് അപ്പുണ്ണിയെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കുമാറ്റിയത്.
മൃതദേഹത്തിനരികില്‍നിന്ന് മണ്ണെണ്ണ പാത്രം കണ്ടെത്തി. മഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ജസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അപ്പുണ്ണിയുടെ മൂന്നാംഭാര്യയാണ് വള്ളി. മകന്‍: ഉണ്ണികൃഷ്ണന്‍. മരുമകള്‍: റോഷ്‌നി.