ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ വയനാട് അന്തഃസംസ്ഥാന പാതയില്‍ പുഷ്പഗിരിയിലിറങ്ങിയ കാട്ടാനകളുടെ ആക്രമണത്തില്‍ ഒരു ബൈക്കും കാറും തകര്‍ന്നു. യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ രക്ഷപ്പെട്ടു. കുസുമഗിരി, മുത്തമ്മില്‍ നഗര്‍, ടി.കെ.പേട്ട് പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങിയത് ജനങ്ങളില്‍ ഭീതി പരത്തി. ആദ്യമായാണ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടമെത്തുന്നത്.