- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാളികാവില്‍ കെണിയില്‍ കുടുങ്ങിയ നരഭോജി കടുവയെ ഉടന്‍ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംമന്ത്രി; നിയമ നിര്‍മ്മാണ കരട് നിയമ പരിശോധനയില്‍
മലപ്പുറം: കാളികാവില്‍ കെണിയില്‍ കുടുങ്ങിയ നരഭോജി കടുവയെ ഉടന്‍ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. നിലവില്‍ കടുവ വനംവകുപ്പിന്റെ സംരക്ഷണയില്‍ തുടരുമെന്ന് മന്ത്രി പ്രതികരിച്ചു. മറ്റ് പരിശോധനകള്‍ നടത്തി വിദഗ്ധമായ ആലോചനകള്‍ക്ക് ശേഷം മാത്രം വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉള്‍ക്കാട്ടിലേക്ക് അയക്കുകയോ ചെയ്യും.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്കായി സംസ്ഥാനം തയാറാക്കിയ കരട് നിയമോപദേശത്തിനായി അയച്ചെന്നും മന്ത്രി പറഞ്ഞു. മറുപടി അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ലഭിച്ചു. സംസ്ഥാനത്തിന്റെ പരിമിതിയില്‍ നിന്ന് നിയമ നിര്‍മാണത്തെ കുറിച്ചാണ് ആലോചനയുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story