തിരുവനന്തപുരം: പിഎംജിയിയിലുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ രാവിലെ തൊഴാന്‍ വന്ന പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും 70000 രൂപ വില വരുന്ന ആപ്പിള്‍ ഐഫോണും സാംസങ് ഗാലക്‌സി 113 ഫോണും 10000 രൂപയും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. അതിയന്നൂര്‍ കുഴിവിള തെങ്കവിള മാങ്കൂട്ടത്തില്‍ സനല്‍ കുമാര്‍ ആണ് പിടിയിലായത്. 15 ഓളം മോഷണ കേസില്‍ പ്രതിയാണ് സനല്‍, മുന്‍പും സമാന രീതിയില്‍ മോഷണം നടത്തിയിട്ടുണ്ട്. സിസിടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസിപി സ്റ്റുവെര്‍ട്ട് കീലര്‍ന്റെ നേതൃത്വത്തില്‍ സി ഐ വിമല്‍, എസ് ഐമാരായ വിപിന്‍, ബാല സുബ്രഹ്‌മണ്ണിയം, എഎസ്‌ഐ ഷംല , സിപിഒമാരായ ഷൈന്‍, അരുണ്‍ , സുല്‍ഫി എന്നിവരാണ് പ്രതിയെ പിടികൂടിയത്.