- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
75-ാം വയസ്സില്‍ ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷ എഴുതി നടി ലീനാ ആന്റണി; പത്താം തരം പാസ്സായതിന് പിന്നാലെ പ്ലസ്ടുവിനും വിജയം കൊയ്യാനുറച്ച് താരം
75-ാം വയസ്സില്‍ ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷ എഴുതി നടി ലീനാ ആന്റണി
ചേര്‍ത്തല: 75-ാം വയസ്സില്‍ ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷ എഴുതി നടി ലീനാ ആന്റണി. പത്താം തരം തുല്യതാ പരീക്ഷ പാസ്സായെങ്കിലും അവിടെ കൊണ്ട് പഠനം നിര്‍ത്താതെ മു്‌ന്നോട്ട് പോവുകയാണ് ലീന. 2022-ല്‍ പത്താംതരം തുല്യത ജയിച്ചിരുന്നു. തുടര്‍ന്നാണ് ഹയര്‍സെക്കന്‍ഡറി പഠനം തുടങ്ങിയത്.
63 വര്‍ഷം മുന്‍പ് മുടങ്ങിയ പഠനം നാലുവര്‍ഷം മുന്‍പ് പുനരാരംഭിച്ചപ്പോള്‍ ഇനിയും കൂടുതല്‍ പഠിക്കാനാണ് ലീനയ്ക്ക് ആഗ്രഹം. സൗകര്യമുള്ളപ്പോഴെല്ലാം തൃച്ചാറ്റുകുളം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍പ്പോയി പഠിച്ചു. പത്താംതരത്തില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ക്കൊപ്പമായിരുന്നു പഠനം. സെന്റര്‍ കോഡിനേറ്റര്‍ കെ.കെ. രമണി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
അപ്പന്‍ മരിച്ചതിനെത്തുടര്‍ന്ന് പഠനം നിര്‍ത്തി 13-ാം വയസ്സില്‍ നാടകവേദിയിലെത്തിയതാണ് ലീന. നടന്‍ കെ.എല്‍. ആന്റണിയുടെ ജീവിതസഖിയായി. വൈകിയാണ് സിനിമയിലെത്തിയത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെ ശ്രദ്ധനേടി. പിന്നീട്, ഏതാനും സിനിമകളിലും അഭിനയിച്ചു. ഭര്‍ത്താവിന്റെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് മുടങ്ങിയ പഠനം പുനരാരംഭിച്ചത്.