- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത സ്ഥാനമാനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി തരൂരിന് നല്‍കി; എന്നിട്ടും സംതൃപ്തനല്ല എന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥം; വിമര്‍ശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പദവി മോഹം പരസ്യമായി പങ്കുവെച്ച ശശി തരൂരിനെതിരെ കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉന്നത സ്ഥാനമാനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ടി തരൂരിന് നല്‍കി. എന്നിട്ടും സംതൃപ്തനല്ല എന്ന് അദ്ദേഹം പറയുന്നതില്‍ എന്താണ് അര്‍ത്ഥമെന്ന് മുല്ലപ്പള്ളി ചോദിച്ചു.
എവിടെയും തരൂര്‍ ഉറച്ചുനില്‍ക്കുന്നില്ല. സംഘടനാപരമായ ബോധമില്ലാത്തതുകൊണ്ടായാരിക്കാം അത്. പക്ഷേ എവിടെയാണ് താന്‍ നില്‍ക്കുന്നതെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും അദ്ദേഹം പാര്‍ടിയോട് പറയണം. തരൂരിന് വീര പരിവേഷം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. തരൂര്‍ മറ്റൊരു പാര്‍ടിയിലേക്ക് പോകാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് സംയമനം പാലിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു..
Next Story