- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷം കവിഞ്ഞ് കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ്; ഇതിനകം സ്വന്തമാക്കിയത് 100961 പേര്‍
ലക്ഷം കവിഞ്ഞ് കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ്; ഇതിനകം സ്വന്തമാക്കിയത് 100961 പേര്‍
തിരുവനന്തപുരം: യാത്രകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി കെഎസ്ആര്‍ടിസി ആരംഭിച്ച ട്രാവല്‍ കാര്‍ഡ് ഇതിനകം സ്വന്തമാക്കിയത് 100961 പേര്‍. 73281 വിദ്യാര്‍ഥികളും സ്മാര്‍ട് ഓണ്‍ലൈന്‍ കണ്‍സെഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ യാത്രാ ലൊക്കേഷന്‍ അറിയാന്‍ സഹായിക്കുന്ന 'ചലോ ആപ്പ്' ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികംപേര്‍ ഇതിനകം ഡൗണ്‍ലോഡ് ചെയ്തു.
100 രൂപയാണ് ട്രാവല്‍ കാര്‍ഡിന്റെ വില. കാര്‍ഡ് ലഭിച്ചശേഷം റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. ഒരു വര്‍ഷമാണ് കാലാവധി. കാര്‍ഡ് മറ്റൊരാള്‍ക്കു കൈമാറുന്നതിനും തടസ്സമില്ല. കാര്‍ഡ് പ്രവര്‍ത്തിക്കാതെയായാല്‍ തൊട്ടടുത്ത കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി അപേക്ഷ നല്‍കിയാല്‍ മതി. അഞ്ചുദിവസത്തിനകം പുതിയ കാര്‍ഡ് ലഭിക്കും. കാര്‍ഡിന് കേടുപാട് സംഭവിച്ചാല്‍ പകരം ലഭിക്കില്ല.
വിദ്യാര്‍ഥികള്‍ക്കുള്ള കാര്‍ഡുകളില്‍ റൂട്ട് വിവരങ്ങളും യാത്രാദിവസങ്ങളുടെ എണ്ണവും രേഖപ്പെടുത്താന്‍ സാധിക്കും. കണ്ടക്ടര്‍മാര്‍ക്ക് ടിക്കറ്റിങ് മെഷീനില്‍ കാര്‍ഡ് സ്‌കാന്‍ചെയ്ത് പരിശോധിക്കാം. ഒന്നാം ക്ലാസ് മുതല്‍ കോളേജ് തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ സൗകര്യം ലഭിക്കും. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്കുള്ള കാര്‍ഡിനാണ് അര്‍ഹത. www.concessionksrtc.com എന്ന വെബ്സൈറ്റ് മുഖേനയും കെഎസ്ആര്‍ടിസി കണ്‍സെഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും അപേക്ഷിക്കാനാകും.