ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തില്‍ ബുധനാഴ്ച (ജൂലായ് 23) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

-എറണാകുളം, തണ്ണീര്‍മുക്കം ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പവര്‍ഹൗസ് ജംഗ്ഷന്‍ കോണ്‍വെന്റ് സ്‌ക്വയര്‍ കണ്ണന്‍ വര്‍ക്കി പാലം, കളക്ട്രേറ്റ് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് വന്ന് ഡബ്ല്യൂ/സി വഴി ബീച്ച് റോഡില്‍വന്നു പോലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയുക.

-എ.സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ ജി എച്ച് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂ/സി വഴി ബീച്ച് റോഡില്‍ വന്നു പോലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയുക. കൂടാതെ വസതിയില്‍നിന്നും വിലാപയാത്ര പുറപ്പെട്ടതിനു ശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ മങ്കൊമ്പ് പൂപ്പള്ളിയില്‍നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയില്‍ പ്രവേശിച്ചു പോകേണ്ടതാണ്. കൂടാതെ വാഹാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട്, ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.

-കായംകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ജി എച്ച് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂ/സി വഴി ബീച്ച് റോഡില്‍ വന്നു പോലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയുക. ചെറിയ വാഹനങ്ങള്‍ ബീച്ച് റോഡില്‍ പാര്‍ക്ക് ചെയ്യുക.

-വസതിയിലെ പൊതുദര്‍ശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം 22/07/2025 തീയതി രാത്രി 11 മണിമുതല്‍ 23/07/2025 തീയതി രാവിലെ 11 മണിവരെയുള്ള സമയം പൂര്‍ണ്ണമായും നിരോധിച്ചു.