തിരുവനന്തപുരം: ട്രെയിനില്‍ നിയമവിദ്യാര്‍ഥിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഹൈക്കോടതി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷ് കുമാറിനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. വേണാട് എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

തൃശൂര്‍ ജില്ലയിലെ ലോ കോളജില്‍ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. അതിക്രമം നേരിട്ടയുടന്‍ പെണ്‍കുട്ടി റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ട്രെയിനില്‍ നിന്നു പിടികൂടിയ പ്രതിയെ തമ്പാനൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.