കൊച്ചി: മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ വിവേചനം നേരിടുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാപനങ്ങള്‍ കൂടുതലുള്ളത് മുസ്ലിം സമുദായത്തിനാണെന്നും ഈഴവ സമുദായത്തിന് എന്തെങ്കിലും കിട്ടട്ടേയെന്ന് കരുതി പറഞ്ഞപ്പോള്‍ കൊടുവാള് കൊണ്ട് ചിലര്‍ ഇറങ്ങുകയാണെന്നും വെള്ളിപ്പള്ളി നടേശന്‍ പറഞ്ഞു. നമുക്ക് ഒരു സ്‌കൂള്‍പോലും തന്നിട്ടില്ല. താന്‍ മുസ്ലിം വിരുദ്ധനല്ലെന്നും എസ്എന്‍ഡിപി യോഗത്തിന്റെ മുഴുവന്‍ കേസും നടത്തുന്നത് കൊല്ലത്തെ നിസാര്‍ എന്നയാളാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവും വെള്ളാപ്പള്ളി നടേശന്‍ നടത്തി. കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനാണ് വി ഡി സതീശന്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോ. ഈഴവ വിരോധിയാണ് വി ഡി സതീശന്‍. ഈഴവനായ കെ സുധാകരനെ ഒതുക്കി. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണ്. സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണെന്നും അദ്ദേഹം പരിഹസിച്ചു.

വെള്ളാപ്പള്ളിയുടെ പ്രസംഗത്തില്‍ നിന്ന്:

ഒരു പ്രതിപക്ഷ നേതാവ് ഉണ്ട്. അദ്ദേഹത്തിന്റെ പേര് മറന്നു, ആ വി.ഡി. സതീശന്‍. കേരളം കണ്ടതില്‍ വെച്ച് ഇങ്ങനെ ഒരു പരമ (അസഭ്യം) ഞാന്‍ കണ്ടിട്ടില്ല. (അസഭ്യം) എന്ന് തന്നെ ഞാന്‍ പറയും. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മാന്യതയും മര്യാദ കൊടുത്ത് സംസാരിക്കുന്ന രീതിയുണ്ടോ? ഈ സൈസ് തറ... എനിക്ക് വയസ് 88 ഉണ്ട്. 89 ലേക്ക് പ്രവേശിക്കാന്‍ ഒരു മാസം കൂടിയേയുള്ളൂ. ഞാന്‍ ഒരുപാട് രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ട്. ഇത്തരം തറപറയുന്നൊരു വിഡിയെ ഞാന്‍ കണ്ടിട്ടില്ല. ഈഴവ വിരോധി കൂടിയാണ്. കെപിസിസി പ്രസിഡന്റ് ഒരു ഈഴവനായിരുന്നു. അദ്ദേഹത്തെ എപ്പോഴും കേറി അഭിപ്രായം പറയും. പിന്നെ എതിരായിട്ട് വര്‍ത്താനം പറയും. പറഞ്ഞ് പറഞ്ഞ് ആ മനുഷ്യനെ ഒതുക്കിയില്ലേ. അനവസരത്തില്‍ അദ്ദേഹത്തെ താഴെ ഇറക്കിയിരുത്തി. പിണറായിയെ ചീത്ത പറയുക, കെപിസിസി പ്രസിഡന്റിനെ ചീത്ത പറയുക, എന്നെ ചീത്ത പറയുക... എന്നെ കണ്ടുകൂട.. ഞാന്‍ എന്ത് ചെയ്തിട്ടാണ്. ഇയാള്‍ക്ക് എന്ത് അറിയാം. ഒരു ചുക്കും ചുണ്ണാമ്പും അറിയാന്‍ പാടില്ല. അവര്‍ പറയുമ്പോള്‍ ഒത്തു പറഞ്ഞ് സ്ഥാനം അടിച്ചെടുക്കണം. മുസ്ലിം ലീഗിന് ഒത്തുപറയണം. എന്നിട്ട് അടുത്ത സ്ഥാനം ഉറപ്പിക്കണം. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണ്. ഈ സൈസ് തറയെയൊക്കെ പിടിച്ച് മുകളിലോട്ട് പോയാല്‍ കേരള രാഷ്ട്രീയത്തില്‍ ഈ പറയുന്ന എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോകാന്‍ വല്ല കഴിവും ഉണ്ടോ. ആരെയെങ്കിലും ചീത്ത പറയാന്‍ കൊണ്ടിരുത്തുക. ആരെയെങ്കിലും ചീത്ത പറയാന്‍ സതീശനെക്കൊണ്ട് പറയിപ്പിക്കുക. അല്ലാതെ മാന്യമായി വര്‍ത്തമാനം പറയാനോ മാന്യമായി കൈകാര്യം ചെയ്യാനോ... ചെന്നിത്തല ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടോ? എത്ര പാരമ്പര്യം ഉള്ള ആളാണ്. കേരള രാഷ്ട്രീയത്തില്‍ സതീശനെപോലെ ഇത്രയധികം അധഃപതിച്ച ഒരു രാഷ്ട്രീയ നേതാവില്ല. ആ ആളാണ് എന്നെ ഗുരുധര്‍മ്മം പഠിപ്പിക്കാന്‍ നടക്കുന്നത്. ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് വി.ഡി. സതീശന്‍. ലീഗിനെ സുഖിപ്പിക്കണം, അവര് വോട്ട് ബാങ്ക് ആണ്-വെള്ളാപ്പള്ളി പറഞ്ഞു