കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ മൂന്ന് വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു. രാവിലെ 11.15 ന് മുംബൈയില്‍ നിന്നെത്തിയ ആകാശ എയര്‍ വിമാനം, 11.45 ന് അഗത്തിയില്‍ നിന്നെത്തിയ അലയന്‍സ് എയര്‍ വിമാനം, 12.50 ന് മുംബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനം എന്നിവയാണ് തിരിച്ചു വിട്ടത്. ഉച്ചയ്ക്കു ശേഷം മഴ കുറഞ്ഞതിനെ തുടര്‍ന്ന് വിമാനങ്ങള്‍ കൊച്ചിയില്‍ മടങ്ങിയെത്തുകയും ചെയ്തു.