തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇനി മഴയുടെ ശക്തി കുറയും. എങ്കിലും തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. കടലാക്രമണത്തിനും സാധ്യതയുണ്ട്.

മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മഴ കണക്കിലെടുത്ത് കോട്ടയത്തും വയനാട്ടിലും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.