വൈക്കം: ചെമ്പ് മുറിഞ്ഞപുഴ നടുതുരുത്ത് ഭാഗത്തു വള്ളം മുങ്ങിയുണ്ടായ അപകടത്തില്‍ കാണാതായ ചേര്‍ത്തല പാണാവള്ളി കൊറ്റപ്പള്ളിയില്‍ കണ്ണനെന്ന് വിളിക്കുന്ന സുമേഷി(45) നായി തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച സന്ധ്യയ്ക്ക് അവസാനിപ്പിച്ച തിരച്ചില്‍ ഇന്നു രാവിലെ പുനരാരംഭിച്ചു. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അപകടം. കാട്ടിക്കുന്ന് സ്വദേശി സിന്ധു മുരളിയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തല പാണാവള്ളിയില്‍ നിന്നു വള്ളത്തില്‍ വന്നവര്‍ സംസ്‌കാരം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയിലായിരുന്നു വള്ളം മുങ്ങിയത്.