പത്തനംതിട്ട: നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. നാളെയാണ് നിറപുത്തരി. പുലര്‍ച്ചെ 5. 30നും 6.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകള്‍ നടക്കും. നിറപുത്തരിപൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും.