- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ രണ്ടരവയസുകാരി കിണറ്റില്‍ വീണു; കിണറ്റില്‍ ചാടി കുഞ്ഞിനെ രക്ഷിച്ച് അമ്മ
തിരുവനന്തപുരം: കിണറ്റില്‍വീണ രണ്ടരവയസുകാരിക്ക് അമ്മയുടെ അതിവേഗ ഇടപെടലില്‍ പുതുജീവന്‍. തിരുവനന്തപുരം പാറശ്ശാലയില്‍ കിണറ്റില്‍ വീണ കുട്ടിയെ അമ്മ കിണറ്റിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. വിനീത്, ബിന്ദു ദമ്പതികളുടെ രണ്ടര വയസുള്ള കുഞ്ഞാണ് കിണറില്‍ വീണത്. വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ ആയിരുന്നു അപകടം നടന്നത്. രണ്ടരവയസുകാരി കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് അമ്മ കിണറ്റില്‍ വീണ കുഞ്ഞിനെ അമ്മ ബിന്ദു കിണറ്റിലേക്ക് ചാടി രക്ഷപ്പെട്ടുത്തുകയായിരുന്നു. കുഞ്ഞിനെ എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റി. കിണറിന് താഴ്ച കുറവായതിനാല്‍ വലിയ അപകടം ഒഴിവായി.
Next Story