- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിക്കൊപ്പം ആശുപത്രിയിലേക്ക് പോകവെ സ്‌കൂട്ടറില്‍ കാറിടിച്ച് അപകടം; തുണിക്കട ഉടമയായ സ്ത്രീ മരിച്ചു; സഹോദരിക്ക് ഗുരുതര പരിക്ക്: മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍
സഹോദരിക്കൊപ്പം ആശുപത്രിയിലേക്ക് പോകവെ സ്‌കൂട്ടറില്‍ കാറിടിച്ച് അപകടം; തുണിക്കട ഉടമയായ സ്ത്രീ മരിച്ചു
പെരുവ: പെരുവ അറുനൂറ്റിമംഗലം റോഡില്‍ പെരുവ ജംക്ഷനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ തുണിക്കട ഉടമയായ സ്ത്രീ മരിച്ചു. മൂര്‍ക്കാട്ടുപടി പെറ്റല്‍സ് ഗാര്‍മെന്റ്‌സ് ഉടമ കാരിക്കോട് മനയ്ക്കപ്പടി ഐശ്വര്യയില്‍ ശ്രീലേഖ ശ്രീകുമാര്‍ (55) ആണ് ദാരുണമായി മരിച്ചത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന ശ്രീലേഖയുടെ സഹോദരി ശ്രീജയെ (50) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. പനിബാധിതയായ ശ്രീലേഖ മരുന്നുവാങ്ങാന്‍ സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ അറുനൂറ്റിമംഗലം സര്‍ക്കാര്‍ ആശുപത്രിയിലേക്കു പോകുമ്പോഴാണു സംഭവം. എതിരെ വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതോടെ ഇരുവരും റോഡിലേക്കു തെറിച്ചുവീണു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീലേഖയെ രക്ഷിക്കാനായില്ല.
കാര്‍ ഡ്രൈവര്‍ മൂര്‍ക്കാട്ടുപടി സ്വദേശി മിനുമോന്‍ ചാക്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശ്രീലേഖയുടെ സംസ്‌കാരം ഇന്നു നാലിനു വീട്ടുവളപ്പില്‍. എച്ച്എന്‍എല്‍ ജീവനക്കാരനായിരുന്ന പരേതനായ നാരായണപിള്ളയുടെ മകളാണ്.