- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗേറ്റിന് മുന്നില്‍ അയല്ക്കാരന് വണ്ടി പാര്‍ക്ക് ചെയ്തതിനെ ചൊല്ല തര്‍ക്കം; നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു
ഗേറ്റിന് മുന്നില്‍ അയല്ക്കാരന് വണ്ടി പാര്‍ക്ക് ചെയ്തതിനെ ചൊല്ല തര്‍ക്കം; നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ നടി ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷി കൊല്ലപ്പെട്ടു. നിസാമുദ്ദീനില്‍ നടന്ന സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളും കണ്ടെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ഗേറ്റിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് മാറ്റാന്‍ ആസിഫ് ഖുറേഷി അയല്‍ക്കാരനായ യുവാവിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. സ്ഥലത്തുനിന്ന് പോയ യുവാവ് ബന്ധുവുമായി തിരികെയെത്തി ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയത്. ആസിഫിന്റെ ഭാര്യ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ബിസിനസുകാരനാണ് ആസിഫ്. പാര്‍ക്കിങ് പ്രശ്‌നത്തെ ചൊല്ലി അയല്‍ക്കാര്‍ നേരത്തെയും വഴക്കിട്ടിരുന്നുവെന്ന് ആസിഫിന്റെ ഭാര്യ ആരോപിച്ചു.
Next Story