കോട്ടയം: അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നാടിനു ശല്യമായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. ഏറ്റുമാനൂര്‍ കാണക്കാരി ചാത്തമല ഭാഗത്ത് കുഴിവേലില്‍ വീട്ടില്‍ രാഹുല്‍ രാജു (24) നെയാണ് തടങ്കലിലാക്കിയത്. ജില്ല പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് 3(1) പ്രകാരമാണ് കലക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കുറവിലങ്ങാട്, ഏറ്റുമാനൂര്‍ സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാളുടെ സ്വതന്ത്ര സാന്നിധ്യം പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാണെന്ന ജില്ല പോലീസ് മേധാവിയുടെ നിഗമനം ക്രിമിനല്‍ ചരിത്രം പരിശോധിച്ചതില്‍ വസ്തുതാപരമാണെന്ന് കലക്ടര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തി ലാണ് ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവായത്.