- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു; അപകടത്തില്‍പ്പെട്ടത് കോയമ്പത്തൂര്‍ കല്‍പ്പകം കോളജിലെ വിദ്യാര്‍ഥികള്‍
ചിറ്റൂര്‍: പാലക്കാട് ചിറ്റൂരിന് സമീപം വിളയോടി ഷണ്മുഖം കോസ്വേയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. രാമനാഥപുരം സ്വദേശി ശ്രീഗൗതം, നെയ്വേലി സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണു മരിച്ചത്. കോയമ്പത്തൂര്‍ കല്‍പ്പകം കോളജിലെ വിദ്യാര്‍ഥിയാണ്. ശ്രീഗൗതം.
ശക്തമായ ഒഴുക്ക് ഈ ഭാഗത്തുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ചിറ്റൂരില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിന് പിന്നാലെ സ്‌കൂബാ സംഘവും പരിശോധനയ്ക്ക് ഇറങ്ങിയിരുന്നു. പത്തംഗ വിദ്യാര്‍ഥിസംഘമാണ് കോയമ്പത്തൂരില്‍നിന്ന് ഇവിടെ എത്തിയത്. പ്രദേശത്തെക്കുറിച്ച് ഇവര്‍ക്ക് അധികം ധാരണ ഉണ്ടായിരുന്നില്ല.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. യുവാക്കള്‍ ചുഴിയില്‍പ്പെട്ട് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ശ്രീഗൗതമിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവിടെ ഒഴുക്ക് ശക്തമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് അവധി ദിവസം ആഘോഷിക്കാനായി ഇവിടേക്ക് വരുന്നത്. ഇതിനുമുന്‍പും ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.