തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാര്‍ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്. മൂകാംബിക ദര്‍ശനം കഴിഞ്ഞ് വന്ന പോത്തന്‍കോട് അണ്ടൂര്‍ക്കോണം സ്വദേശികളാണ് അപകടത്തില്‍പെട്ടത്.

ഒരു പുരുഷനും നാലു സ്ത്രീകളും ഉള്‍പ്പെടെ അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി കാര്‍ വെഞ്ഞാറമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരവും നാലു പേരുടെ നില ഗുരുതരവുമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.