തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് 62കാരിക്ക് ദാരുണാന്ത്യം. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അപകടം. ഭര്‍ത്താവ് പ്രദീപിനൊപ്പം കെസ്ആര്‍ടിസി ബസിലെത്തിയ ഇവര്‍ സ്റ്റാച്യുവിലെ സ്‌റ്രോപ്പില്‍ വന്നിറങ്ങി. ശേഷം അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.