- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു: അപകടം നടന്നതിന് സമീപത്ത് പെട്രോള്‍ പമ്പും ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയും
വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
വൈക്കം: വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തി നശിച്ചു. വൈക്കം-എറണാകുളം റോഡില്‍ ചെമ്പിലാണ് അപകടം ഉണ്ടായത. തീ ഉയരുന്നത് കണ്ടതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍ കാര്‍ നിര്‍ത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെ ചെമ്പ് പെട്രോള്‍ പമ്പിനു മുന്നിലായിരുന്നു സംഭവം. ടിവി പുരം സ്വദേശികളായ ശിവദാസന്‍, ഭാര്യ മാലതി, മകന്‍ ഷാരോണ്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് കത്തിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ വൈക്കത്തു നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഷാരോണ്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. തൃപ്പൂണിത്തുറയില്‍ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ കാറില്‍ നിന്നു പുക ഉയരുന്നതു കണ്ട് പെട്ടെന്നു നിര്‍ത്തി പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ തീപടര്‍ന്നു പിടിച്ചു. തൊട്ടുപിന്നാലെ ഇന്ധനം നിറച്ച ടാങ്കര്‍ ലോറി വന്നതും കാര്‍ കത്തിയത് പെട്രോള്‍ പമ്പിനു മുന്നിലായതും ഓടിക്കൂടിയവരെ ഭയപ്പെടുത്തി.
സംഭവത്തെ തുടര്‍ന്ന് വൈക്കം എറണാകുളം റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വാതക ചോര്‍ച്ച ഉണ്ടായതാകാം തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.