ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ തീവ്രവാദ വരുമാനത്തില്‍ നിന്നുണ്ടാക്കിയ 2.11 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി പോലീസ് പറഞ്ഞു. നിരവധി ഭൂമികളാണ് ഇത്തരത്തില്‍ കണ്ടുകെട്ടിയത്.

വടപോരയില്‍ ഇഷ്ഫാഖ് അഹമ്മദ് ഭട്ടിന്റെ ഭൂമി കണ്ടുകെട്ടി വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിച്ചു. ജമീല്‍ അഹമ്മദ് ഖാന്റെ ചന്ദാജി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഭൂമിയും കണ്ടുകെട്ടി. കൂടാതെ ആലൂസ ഗ്രാമത്തിലെ മന്‍സൂര്‍ അഹമ്മദ് ദാറിന്റെ ഭൂമിയും കണ്ടുകെട്ടിയെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. ഏക്കറുകണിക്കിനു ഭൂമികളാണ് കണ്ടുകെട്ടിയത്.

ജില്ലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 'ഭീകരതയുടെ വരുമാനമായ' സ്വത്തുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു.