- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂസ് 18 മലയാളം മാധ്യമപ്രവര്‍ത്തകയെ അസഭ്യവര്‍ഷം നടത്തിയെന്ന പരാതി; നടന്‍ വിനായകനെതിരെ കേസെടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം; ഡിജിപിക്ക് പരാതി നല്‍കി കെയുഡബ്ലുജെ
നടന്‍ വിനായകനെതിരെ കേസെടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം
തിരുവനന്തപുരം: ന്യൂസ് 18 മലയാളം മാധ്യമപ്രവര്‍ത്തകയെ അസഭ്യവര്‍ഷം നടത്തിയെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപര്‍ണ കുറുപ്പിനെതിരായ അസഭ്യ വര്‍ഷത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. ഐടി ആക്ട് 67, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള നിയമം, ബിഎന്‍എസ് അപവാദ പ്രചാരണം എന്നീ വകുപ്പുകളിലാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം.
അതേസമയം അപര്‍ണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടന്‍ വിനായകന്‍ നടത്തിയ അധിക്ഷേപ പരാമര്‍ത്തില്‍ ഡിജിപിക്ക് പരാതി നല്‍കി കേരള യൂണിയന്‍ ഒഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് (KUWJ). അപര്‍ണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപങ്ങള്‍ സ്ത്രീത്വത്തിനെതി?രായ അതിക്രമവും അങ്ങേയറ്റം അവഹേളനപരവുമാണെന്ന് KUWJ പരാതിയില്‍ പറയുന്നു.