- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരുടെ ജീവന് ഭീഷണി; ബസിന്റെ വാതിലുകളില്‍ കെട്ടിയിരിക്കുന്ന കയറുകള്‍ നീക്കണം; നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളില്‍ കെട്ടിയിരിക്കുന്ന കയര്‍ ഒഴിവാക്കാന്‍ നിര്‍ദേശം. വാതിലുകള്‍ അടയ്ക്കാനായി കെട്ടിയ പ്ലാസ്റ്റിക് കയറുകള്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ എന്‍ജിനീയറാണ് അടിയന്തര ഉത്തരവ് ഇറക്കിയത്. കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
ഇത്തരത്തില്‍ കെട്ടുന്ന കയറുകള്‍ യാത്രക്കാരുടെ കഴുത്തില്‍ തട്ടി ജീവനു തന്നെ അപകടമുണ്ടാക്കാന്‍ ഇടയാക്കുമെന്ന് മനുഷ്യാവകാശ കമ്മിഷനു പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം കെഎസ്ആര്‍ടിസിയെടുത്തത്. കയറുകള്‍ അടിയന്തരമായി മാറ്റിയില്ലെങ്കില്‍ യൂണിറ്റ് അധികാരികള്‍ ഉത്തരവാദികളായിരിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. തുറന്നുകിടക്കുന്ന വാതിലുകള്‍ വേഗത്തില്‍ വലിച്ചടക്കുന്നതിനായാണ് ഇത്തരത്തില്‍ അശാസ്ത്രീയമായി കയറുകള്‍ കെട്ടിയിട്ടിരിക്കുന്നത്.