- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേസ്റ്റ്ബിന്നിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ ഭ്രൂണം; ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് കിട്ടിയത് മൂന്നുമാസം പ്രായമുള്ള മനുഷ്യഭ്രൂണം
ആലപ്പുഴ: ട്രെയിനില്‍ നിന്ന് മൂന്നുമാസം പ്രായമുള്ള മനുഷ്യഭ്രൂണം കണ്ടെത്തി. വ്യാഴാഴ്ച രാത്രിയെത്തിയ ധനബാദ്-ആലപ്പുഴ എക്‌സ്പ്രസില്‍ എസ്-ഫോര്‍, എസ്-ഫൈവ് സ്ലീപ്പര്‍ കോച്ചുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തായി ശുചീകരണ തൊഴിലാളികള്‍ ഭ്രൂണം കണ്ടെത്തിയത്. വേസ്റ്റ്ബിന്നിന് സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം ഉണ്ടായിരുന്നത്.
ഭ്രൂണം കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചു. വെള്ളിയാഴ്ച രാവിലെ പോലീസും ഫോറന്‍സിക്കും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ സമീപത്ത 51, 52 സീറ്റിലായി രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഈ തീവണ്ടി വ്യാഴാഴ്ച രാത്രി വൈകി 8.30നാണ് ആലപ്പുഴയിലെത്തിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് റെയില്‍വേ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story