തിരുവനന്തപുരം: സംസ്ഥാന സിനിമാനയരൂപീകരണ പ്രക്രിയയുടെ ഭാഗമായി സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോണ്‍ക്ലേവില്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വിശദമായ ചര്‍ച്ചാരേഖ www.ksfdc.in, www.keralafilm.com വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അഭിപ്രായങ്ങള്‍ മാനേജിംഗ് ഡയറക്ടര്‍, കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര കലാഭവന്‍, വഴുതയ്ക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിലോ filmpolicy.kerala@gmail.com എന്ന ഇ-മെയില്‍ ഐ.ഡിയില്‍ ആഗസ്റ്റ് 25 ന് മുന്‍പായി സമര്‍പ്പിക്കാം.