- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന്; കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം പങ്കെടുക്കും
പമ്പ: ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന് നടക്കും. കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് സംഗമം ഒരുക്കുന്നത്. പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
പത്തനംതിട്ട നഗരത്തില്‍ ജില്ലാ അധികൃതരുടെ കീഴിലാകും പ്രധാന സ്വാഗതസംഘം ഓഫീസ് തുറക്കുക. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും ഓഫീസുണ്ടാകും. ശബരിമല വിമാനത്താവളം, റെയില്‍പാതയടക്കമുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 2028ല്‍ വിമാനത്താവളം കമീഷന്‍ ചെയ്യുകയാണ് ലക്ഷ്യം. 1001 അംഗ സംഘാടകസമിതി ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ വി എന്‍ വാസവന്‍, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ രക്ഷാധികാരികളാണ്.മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാര്‍, പി എ മുഹമ്മദ്‌റിയാസ്, വീണാ ജോര്‍ജ്, വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, പി പ്രസാദ്, എം ബി രാജേഷ്, ഒ ആര്‍ കേളു, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി എ ജയതിലക്, പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ എന്നിവരാണ് ഉപരക്ഷാധികാരികള്‍.