കിളിമാനൂര്‍ :സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പൊങ്കാലയിട്ടു . കിളിമാനൂര്‍ ത്രിവേണി സ്റ്റോറിന് മുന്നിലാണ് വനിതകള്‍ പൊങ്കാലയിട്ട് പ്രതിഷേധിച്ചത്.

വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ വിപണിയിലിടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മഹിളാ മോര്‍ച്ച ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷ സംസ്ഥാനത്ത് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രസംഗത്തിലൊതുങ്ങിയെന്നും മഹിളാ മോര്‍ച്ച കുറ്റപ്പെടുത്തി. പ്രതിഷേധം ബിജെപി നോര്‍ത്ത് ജില്ലാ സെക്രട്ടറി ദീപ പോങ്ങനാട് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എസ്. സുമ , ഗീത നഗരൂര്‍ , സുജ വിനോദ് , ലത മോഹന്‍ , റാണി കാട്ടുംപുറം , പി. വത്സല എന്നിവര്‍ നേതൃത്വം നല്‍കി.