- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു; ബാര്‍ അസോസിയേഷനും ജഡ്ജിക്കെതിരെ
കൊല്ലം: വിവാഹമോചന കേസുമായി ബന്ധപ്പെട്ട് ഹാജരായ യുവതികളോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നത്.
ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാറാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പരിഗണിക്കും. കഴിഞ്ഞ 19നാണ് ചേംബറില്‍ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്നത്.
ആദ്യഘട്ട നടപടിയായി ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഹൈക്കോടതി ഇടപെട്ടാണ് ജഡ്ജിയെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റിയത്. അതേസമയം ആരോപണ വിധേയനായ ജഡ്ജിയുടെ നിയനത്തില്‍ കൊല്ലത്ത് ബാര്‍ അസോസിയേഷനില്‍ അമര്‍ഷം പുകയുകയാണ്.
Next Story