- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ മൂക്കാതെ പഴുത്തത്; എംഎല്‍എ സ്ഥാനം തിരിച്ച് വാങ്ങണമെന്ന് ഐഎന്‍ടിയുസി യുവജന വിഭാഗം
രാഹുല്‍ മൂക്കാതെ പഴുത്തത്; എംഎല്‍എ സ്ഥാനം തിരിച്ച് വാങ്ങണമെന്ന് ഐഎന്‍ടിയുസി യുവജന വിഭാഗം
കൊച്ചി: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് ഐഎന്‍ടിയുസി യുവജന വിഭാഗം. സംസ്ഥാന കമ്മിറ്റിയിലാണ് രാഹുലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. യു ഡി എഫിനും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനും ക്യാന്‍സറായി മാറിയിരിക്കുകയാണ് രാഹുല്‍. യു.ഡി.എഫ് നേതൃത്വവും, കെപിസിസിയും ഉടനടി രാജി എഴുതി വാങ്ങണം. ഇനി ഒരു നിമിഷം പോലും എം.എല്‍.എ ആയി തുടുവാന്‍ യോഗ്യതയില്ലെന്നും സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ മൂല്യവും ചരിത്രവും അറിയാത്തവര്‍ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നു. രാഹുല്‍ മൂക്കാതെ പഴുത്തതാണ്. എംഎല്‍എ സ്ഥാനം തിരിച്ച് വാങ്ങണം. പാര്‍ട്ടി ഭാരവാഹിത്യം ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉള്ള പ്രിവിലേജായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഐഎന്‍ടിയുസി യുവജന വിഭാഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് കാര്‍ത്തിക്ക് ശശി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ അനൂപ് മോഹന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.