- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എളമരം കടവിനടുത്ത് കാടുപിടിച്ച ഭാഗത്തേക്ക് വന്യജീവി ഓടിയത് കണ്ടെന്ന് യാത്രക്കാരന്‍; മാവൂരില്‍ പുലിയിറങ്ങിയതായി സംശയം
കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം. എളമരം കടവിനടുത്ത് കാടുപിടിച്ച ഭാഗത്തേക്ക് വന്യജീവി ഓടിയത് കണ്ടെന്ന് യാത്രക്കാരനാണ് അറിയിച്ചത്. സ്ഥലത്ത് രാത്രിയില്‍ നാട്ടുകാരും പോലീസും പരിശോധന നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദ പരിശോധന തുടരും.
കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി യാത്രക്കാരന്‍ പ്രതികരിച്ചതിന് പിന്നാലെ വലിയ രീതിയിലെ ആശങ്കയാണ് മേഖലയിലുള്ളത്. മാവൂര്‍ എളമരം കടവിനോട് ചേര്‍ന്ന് ഗ്രാസിം മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച ഭാഗത്തേക്കാണ് വന്യജീവി ഓടിയത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ പെരുവയല്‍ സ്വദേശിയാണ് വന്യജീവിയെ കണ്ടത്.മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പോലീസും സംഭവ സ്ഥലത്തെത്തി രാത്രി പരിശോധന നടത്തി.
Next Story