- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചന്‍കോവിലാറിലെ കല്ലറക്കടവില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ടു; അപകടത്തില്‍ പെട്ടത് മാര്‍ത്തോമാ എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍
പത്തനംതിട്ട: പത്തനംതിട്ട കല്ലറക്കടവില്‍ (അച്ചന്‍കോവിലാര്‍) സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മാര്‍ത്തോമാ എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ അഫ്‌സല്‍ അജി (14), നബീല്‍ നിസാം (14) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ചൊവ്വ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. സ്‌കൂളില്‍നിന്ന് ഓണപരീക്ഷ കഴിഞ്ഞ് എത്തിയ കുട്ടികള്‍ ആറ്റിലിറങ്ങുകയായിരുന്നു. തടയണയുടെ മുകള്‍ ഭാഗത്തുനിന്ന് കാല്‍വഴുകി താഴേക്ക് ഒഴുക്കില്‍പ്പെടുകയായിരുന്നു.
Next Story