- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു; വ്യൂ പോയന്റിന് സമീപം കല്ലും മരങ്ങളും റോഡില്‍; ഗതാഗത കുരുക്ക്; വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ വന്‍ ഗതാഗത കുരുക്ക്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ചുരം ഒമ്പതാം വളവ് വ്യൂപോയന്റിനടുത്ത് മണ്ണും പാറക്കൂട്ടങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണാണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടത്. നിലവില്‍ ആംബുലന്‍സിന് പോലും കടന്നുപോകാന്‍ കഴിയാത്ത വിധം ഗതാഗതം നിലച്ചിരിക്കുകയാണെന്നു ദൃക്‌സാക്ഷികള്‍ അറിയിച്ചു.
താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു. കല്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. മരങ്ങള്‍ മുറിച്ച് മാറ്റിയും മണ്ണ് നീക്കം ചെയ്തുമാണ് തടസ്സം നീക്കുന്നത്.
യാത്രക്കാര്‍ മറ്റു ചുരം പാതകള്‍ ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണം.
വ്യൂപോയന്റ് തുടങ്ങുന്ന ഭാഗത്ത് മുകളില്‍ നിന്നും മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചതാണ് ഗതാഗത കുരുക്കിന് ഇടയാക്കിയത്. ആറോളം മരങ്ങള്‍ സഹിതമാണ് മലയിടിഞ്ഞത്. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണ നിലയിലാണുള്ളത്. വയനാട്ടിലേക്കും തിരികെയുമുള്ള ഗതാഗതം പൂര്‍ണമായും നിലച്ച നിലയിലാണുള്ളത്.
വയനാട്ടിലേക്കും തിരികെയുമുള്ള ഗതാഗതം പൂര്‍ണമായും നിലച്ച നിലയിലാണുള്ളത്. തുടര്‍ച്ചയായി രണ്ടാം ദിനമാണ് താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെടുന്നത്. തിങ്കളാഴ്ച ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ട ലോറി വിവിധ വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ബ്രേക്ക് നഷ്ടപ്പെട്ട് ചരക്ക് ലോറി ആറ് വാഹനങ്ങളിലിടിച്ച ശേഷം കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടിതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്ന് കാറുകളിലും, ഒരു പിക്കപ്പ് വാനിലും, ഒരു ഓട്ടോ കാറിലും, രണ്ടു ബൈക്കുകളിലുമാണ് ഇടിച്ചത്. ഇതിനു പിന്നാലെയാണ് മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസ്സപ്പെട്ടത്.