- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച; സഹോദരങ്ങള്‍ അറസ്റ്റില്‍
യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച; സഹോദരങ്ങള്‍ അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ ഏലസും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ സഹോദരങ്ങളെ പോലീസ് അറസ്റ്റുചെയ്തു. മാള വലിയപറമ്പ് പോട്ടക്കാരന്‍ വീട്ടില്‍ അജയ് (19), രോഹിത്ത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. പൈനാടത്തുകാട്ടില്‍ അനന്തു(18)വിനെയാണ് ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്.
ഉഴുവത്തുംകടവിലെ അങ്കണവാടിയുടെ മുന്‍പില്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് ഒരു ഗ്രാം സ്വര്‍ണ ഏലസും മൊബൈല്‍ഫോണും കൈക്കലാക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസ്സ്‌റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബി.കെ. അരുണ്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. സാലിം, ജിജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനേഷ്, വിഷ്ണു, അബീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story