- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്കുള്ള ബസില്‍ മിന്നല്‍ പരിശോധന; രാസലഹരിയുമായി യുവാവ് പിടിയില്‍
പാലക്കാട്: പാലക്കാട് വാളയാറില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ശാഫിയാണ് എക്‌സൈസ് പിടിയിലായത്. കേരളത്തിലേക്ക് രാസലഹരിയെത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പ്രതിയെന്ന് എക്‌സൈസ് പറഞ്ഞു.
ബെംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന ബസില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 252 ഗ്രാം മെത്താഫിറ്റമിന്‍ ഇയാളില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തു.
Next Story