- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദില്‍ എല്‍.പി.ജി ഗ്യാസ് പൊട്ടിത്തെറിച്ചു; കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്
ഹൈദരാബാദില്‍ എല്‍.പി.ജി ഗ്യാസ് പൊട്ടിത്തെറിച്ചു; കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: ഹൈദരാബാദില്‍ എല്‍.പി.ജി ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ആസ്ബറ്റോസ് കോളനിയിലാണ് സംഭവം.
പൊലീസും രക്ഷാപ്രവര്‍ത്തകരും എത്തുന്നതിനുമുമ്പ് നാട്ടുകാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വലിയ ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികളാകെ പരിഭ്രാന്തിയിലായി. സ്‌ഫോടനത്തിന് കാരണം എല്‍.പി.ജി ഗ്യാസ് ചോര്‍ച്ചയാണെന്നാണ് നിഗമനം. എന്നാല്‍ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു