തൃശൂര്‍: രാഹുലിനെ പാര്‍ലമെന്ററി പാര്‍ടിയില്‍ നിന്ന് പുറത്താക്കിയെന്ന അറിയിപ്പ് ഇതുവരെ കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ബുധനാഴ്ചയാണ് നിയമസഭാ സമ്മേളനത്തിന് ശുഭാര്‍ശ ചെയ്തത്. വ്യാഴാഴ്ച ഗവര്‍ണര്‍ക്ക് ശുഭാര്‍ശ അയച്ചു. സെപ്തംബര്‍ 15നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ഇതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അവധി അപേക്ഷ നല്‍കിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കോഴിക്കോട് വടകരയില്‍ പ്രതിഷേധക്കാരോട് കയര്‍ത്ത ഷാഫി പറമ്പിലിന്റെ സമീപനത്തെക്കുറിച്ചും സ്പീക്കര്‍ പ്രതികരിച്ചു. ജനപ്രതിനിധികള്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അത്തരം പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ ജനങ്ങള്‍ ഇടപെടുന്ന അതേ രീതിയില്‍ ജനപ്രതിനിധികള്‍ക്ക് പ്രതികരിക്കാന്‍ കഴിയില്ല. ജനപ്രതിനിധികള്‍ക്ക് കുറച്ചുകൂടി പക്വത കാണിക്കണം- എ എന്‍ ഷംസീര്‍ പറഞ്ഞു.