ബംഗളുരു: സ്‌കൂളിലെ ശുചിമുറിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ അന്വേഷണം. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഷഹാപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. പെണ്‍കുട്ടിയെയും കുടുംബത്തെയും ചോദ്യം ചെയ്യും.

കര്‍ണാടക ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍?ദേശിച്ചു. വിവരം പൊലീസിനെ അറിയിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വൈകുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണസംഘം സ്‌കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി.