- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം പാട്ടത്തിനെടുത്ത് കൃഷി; കൂട്ടത്തില്‍ നട്ടുവളര്‍ത്തിയത് കഞ്ചാവും; തേടി വന്ന ഡാന്‍സാഫ് ടീമിന് കിട്ടിയത് ചെടികളും കടയില്‍ സൂക്ഷിച്ച കഞ്ചാവും: പ്രതി അറസ്റ്റില്‍
കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയയാളെ പോലീസ് ഡാന്‍സാഫ് ടീം പിടികൂടി.
പത്തനംതിട്ട: കൃഷി ചെയ്യാന്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയയാളെ പോലീസ് ഡാന്‍സാഫ് ടീം പിടികൂടി. പരിശോധനയില്‍ വീടിന്റെ ടെറസിലെ കടയില്‍ സുക്ഷിച്ച 50 ഗ്രാം കഞ്ചാവും കണ്ടെത്തി. ചെറുകോല്‍ കോട്ടപ്പാറ വിപിന്‍ സദനം (മനയത്രയില്‍ വീട്) വിജയകുമാര്‍(59) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി എസ്. നൂമാന്റെ മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ നിരീക്ഷണത്തിലാണ് ചെടികള്‍ കണ്ടെത്തിയത്. ചെറുകോലുള്ള പറമ്പില്‍ വിവിധ ഇടങ്ങളിലായിട്ടാണ് അഞ്ച് കഞ്ചാവ് നട്ടിരുന്നത്. നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ബി അനിലിന്റെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ട സബ് ഡിവിഷന്‍ തലത്തിലുള്ള ഡാന്‍സാഫ് സംഘമാണ് കഞ്ചാവും ചെടികളും കണ്ടെത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ആറന്മുളയിലെ ഫീല്‍ഡ് ഓഫീസര്‍ ടി. തിലകനും പോലീസ് നടപടികളില്‍ പങ്കാളിയായി.
എസ്.ഐ കെ.ആര്‍ ഷെമിമോള്‍, സി.പി.ഓമാരായ സുരേഷ്, സഫൂറ മോള്‍, അനൂപ്, സുമന്‍ സോമരാജന്‍, എം രാഹുല്‍ എന്നിവരടങ്ങിയ ഡാന്‍സാഫ് സംഘത്തിലെ അംഗങ്ങളാണ് റെയ്ഡില്‍ പങ്കെടുത്തത്. ഇന്‍സ്പെക്ടര്‍ വി.എസ്. പ്രവീണിന്റെ നേതൃത്വത്തില്‍ ആറന്മുള പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ജൂനിയര്‍ എസ്.ഐ ഹരികൃഷ്ണന്‍, എസ്.സി.പി.ഓമാരായ എസ്. ഉമേഷ്, ബിന്ദുലാല്‍ എന്നിവരാണ് പോലീസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നത്.
പ്രതി വീടിനു മുകള്‍ നിലയില്‍ ഷീറ്റിട്ട് പലചരക്കു കട നടത്തുകയാണ്. ഭാര്യയും മരുമക്കളും മറ്റുമായിട്ടാണ് ഇവിടെ താമസിച്ചിരുന്നത്. 29 ന് വൈകിട്ട് നാലിന് ആരംഭിച്ച റെയ്ഡ് രാത്രി ഒമ്പതു വരെ നീണ്ടു. ടെറസിന് മുകളില്‍ മേശയും അലമാരകളും വച്ച് ക്യാബിന്‍ തിരിച്ച് പലചരക്കും മറ്റും വച്ച കടയിലെ കട്ടിലിന്റെ അടിയില്‍ ബ്രൗണ്‍ നിറത്തിലുള്ള കവറിനുള്ളില്‍ 7.8 ഗ്രാം ഭാഗികമായി ഉണങ്ങിയ കഞ്ചാവ് ചെടിയുടെ വിവിധ ഭാഗങ്ങളും, 50.03 ഗ്രാം ഉണങ്ങിയ കഞ്ചാവ് വെവ്വേറെ കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ കഞ്ചാവ് സ്വന്തം ഉപയോഗത്തിന് സൂക്ഷിച്ചതാണെന്നും പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ മറ്റു കൃഷികള്‍ക്കൊപ്പം പലഭാഗത്തായി പല വളര്‍ച്ചയിലുള്ള 5 ചെടികള്‍ നട്ടുവളര്‍ത്തി നനച്ച് പരിപാലിച്ച് വരുന്നതായും വെളിപ്പെടുത്തി.
പത്തനംതിട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ അരുണ്‍ അശോകനും സ്ഥലത്ത് എത്തിയിരുന്നു. പത്തനംതിട്ടയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
ഡോഗ് സ്‌ക്വാഡും പോലീസിന്റെ പരിശോധനയില്‍ പങ്കെടുത്തു, സാമന്ത എന്ന പോലീസ് നായയുടെ സേവനമാണ് പ്രയോജനപ്പെടുത്തിയത്. പാട്ടത്തിനെടുത്ത പുരയിടത്തില്‍ തെങ്ങ്, വാഴ, ഇഞ്ചി, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിഭവങ്ങള്‍ക്കിടയിലാണ് പ്രതി കഞ്ചാവ് പരിപാലിച്ച് വളര്‍ത്തിയത്. ഇവയില്‍ നിന്നുള്ള ഉണങ്ങിയ ഇലയും പൂവും കായും മറ്റും പോലീസ് പിടികൂടിയ ശേഖരത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.