- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഓണക്കാലത്ത് സ്‌പെഷല്‍ ട്രെയിനുകളുമായി ദക്ഷിണ റെയില്‍വേ; ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് മുന്നില്‍ കണ്ട് അധിക ട്രെയിന്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ. മൂന്ന് പുതിയ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നിലവില്‍ ലഭ്യമാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
1. മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06010): സെപ്റ്റംബര്‍ രണ്ട്, ചൊവ്വാഴ്ച വൈകിട്ട് 7.30ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.
2. തിരുവനന്തപുരം നോര്‍ത്ത് ഉധ്‌ന ജംക്ഷന്‍ വണ്‍വേ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06137): സെപ്റ്റംബര്‍ ഒന്നിന് രാവിലെ 9.30ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്നു പുറപ്പെടും. രണ്ടിന് രാത്രി 11.45ന് ഉധ്‌ന ജംക്ഷനില്‍ എത്തിച്ചേരും.
3. വില്ലുപുരം ജംക്ഷന്‍ ഉധ്‌ന ജംഗ്ഷന്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06159): സെപ്റ്റംബര്‍ ഒന്ന്, തിങ്കളാഴ്ച രാവിലെ 10.30ന് വില്ലുപുരം ജംക്ഷനില്‍ നിന്ന് പുറപ്പെട്ട് പാലക്കാട് വഴി ചൊവ്വാഴ്ച രാവിലെ 5.30ന് ഉധ്‌ന ജംക്ഷനില്‍ എത്തും.
സ്‌പെഷല്‍ ട്രെയിന്‍ നമ്പര്‍ 06127 ചെന്നൈ സെന്‍ട്രല്‍തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ഞായറാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ 7.15ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.