തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 102 കുപ്പി മദ്യം പിടികൂടി. ഇടുവ സ്വദേശി ബ്രിജേഷിന്റെ വീട്ടില്‍ നിന്നാണ് എക്‌സൈസ് മദ്യം പിടിച്ചത്. വീടിനു സമീപത്തെ സ്റ്റെയര്‍കേസിന് അടിയിലായി രഹസ്യ അറ ഉണ്ടാക്കി അതിനുള്ളില്‍ മദ്യം സൂക്ഷിക്കുകയായിരുന്നു.

സാബു അനധികൃത മദ്യവില്‍പ്പന നടത്തുന്നതായി നെയ്യാറ്റിന്‍കര എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഓണത്തോട് അനുബന്ധിച്ചാണ് സാബു മദ്യം ശേഖരിച്ച് സൂക്ഷിച്ചതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.